കശ്മീരിൽ 11 പേർ കൊല്ലപ്പെട്ട സംഭവം; ദേശീയ ഏജൻസി അന്വേഷിക്കും

ഈ മാസം ജമ്മു കശ്മീരിൽ 11 പേർ കൊല്ലപ്പെട്ട സംഭവം ദേശീയ അന്വേഷണ ഏജൻസിയുടെ – ഇന്ത്യൻ ഭീകരവിരുദ്ധ സേന അന്വേഷിക്കുമെന്ന് റിപ്പോർട്ട്. കൊലപാതകങ്ങൾക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാണ് ആഭ്യന്തര മന്ത്രാലയം എൻഐഎയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കശ്മീർ പൊലീസ് അന്വേഷിക്കുന്ന 4 കേസുകൾ ഏറ്റെടുക്കും.
ഏറ്റവും ഒടുവിലത്തെ കൊലപാതകങ്ങൾ നടന്നത് ഞായറാഴ്ചയാണ്. ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ കുൽഗാം ജില്ലയിലെ വാൻപോയിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചു. മറ്റൊരു ബീഹാറി സ്വദേശിയും ഉത്തർപ്രദേശി സ്വദേശിയും വെടിയേറ്റ് മരിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. ഒക്ടോബർ 5 ന് നടന്ന അക്രമത്തിൽ കശ്മീരി പണ്ഡിറ്റ് സമുദായത്തിലെ പ്രമുഖൻ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടിരുന്നു.
രണ്ട് ദിവസങ്ങൾക്ക് ശേഷം, ഒക്ടോബർ 7 ന്, ശ്രീനഗറിലെ ഒരു സർക്കാർ സ്കൂളിലെ രണ്ട് അധ്യാപകർ വെടിയേറ്റു മരിച്ചു. ഇതുവരെ കൊല്ലപ്പെട്ടവരിൽ, അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടല്ല അക്രമം എന്നാണ് വിലയിരുത്തൽ. കൊല്ലപ്പെട്ടവരിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ഉൾപ്പെടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here