കോട്ടയത്ത് 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ജനം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് നിർദേശം

കോട്ടയം ജില്ലയിൽ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് മുന്നറിയിപ്പ്. കൂട്ടിക്കലിൽ പതിനൊന്ന് പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന് സാധ്യത. തീക്കോയിൽ എട്ട് ഇടത്തും തലനാടിൽ ഏഴ് ഇടത്തുമാണ് അപകട സാധ്യത.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ജനങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകാത്തവരെ നിർബന്ധപൂർവം മാറ്റാനാണ് തീരുമാനം.
മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ നേരിടാൻ ജില്ലകളിലെ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. കാലവർഷക്കെടുതിയിൽ 12 മുതൽ 19 വരെ 39 പേർ മരിച്ചുവെന്നും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടാണ് മുന്നറിയിപ്പുകൾ മാറി വരുന്നതെന്നും ദുരന്തമുഖത്ത് അനാവശ്യമായി ജനങ്ങൾ പോകരുതെന്നും മന്ത്രി നിർദേശിച്ചു.
Story Highlights :landslide warning koottikkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here