സമൃദ്ധിയും സമാധാനവും സാഹോദര്യവും ഉണ്ടാകട്ടെ ; നബിദിന ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

രാജ്യത്തെ വിശ്വാസികൾക്ക് നബിദിന ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സമൂഹത്തിന്റെ പുരോഗതിയ്‌ക്കായി നബിയുടെ ജീവിതവും ആശയവും പ്രചോദനമാകട്ടെയെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
എല്ലാവർക്കും, പ്രത്യേകിച്ച് മുസ്ലീം സഹോദരി-സഹോദരന്മാർക്ക് നബിദിന ആശംസകൾ. രാജ്യത്തിന്റെ സമൃദ്ധിയും , സാഹോദര്യവും, സമാധാനവും കാത്തു സൂക്ഷിക്കുന്നതിനും നബിയുടെ ജീവിതവും സന്ദേശവും പ്രചോദനമാകട്ടെ- രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
Good wishes to all fellow citizens, especially to our Muslim brothers & sisters on Eid-e-Milad-un-Nabi, the birthday of Prophet Muhammad. Let us take inspiration from Prophet’s life & ideals and work for the prosperity of society and promotion of peace & harmony in the country.
— President of India (@rashtrapatibhvn) October 19, 2021
Read Also :ഇന്ന് നബി ദിനം; കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷങ്ങള്‍
എല്ലാവർക്കും നബിദിന ആശംസകൾ. ഈ ദിനത്തിൽ എല്ലായിടത്തും സമൃദ്ധിയും സമാധാനവും ഉണ്ടാകട്ടെ. ദയയുടെയും സാഹോദര്യത്തിന്റെയും ഗുണങ്ങൾ എപ്പോഴും നിലനിൽക്കട്ടെ. – പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
Milad-un-Nabi greetings. Let there be peace and prosperity all around. May the virtues of kindness and brotherhood always prevail. Eid Mubarak!
— Narendra Modi (@narendramodi) October 19, 2021
Story Highlights : President Kovind, PM Modi Greet People On Milad-un-Nabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here