Advertisement

സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനത്തേക്കും

October 19, 2021
Google News 1 minute Read
rain alert kerala

സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ 24 വരെ അതിശക്തമായ മഴയുണ്ടാകും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തികുറഞ്ഞ ഒറ്റപ്പെട്ട മഴയുണ്ടാകും. ഒരു ജില്ലയിലും ഇന്ന് റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനത്ത് ഇപ്പോള്‍ 240 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 2541 കുടുംബങ്ങളില്‍ നിന്നായി 9081 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. നാളെ മുതല്‍ മഴ വീണ്ടും പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഡാമുകള്‍ തുറക്കുന്നത്. രാവിലെ പമ്പ, ഇടമലയാര്‍ ഡാമുകളാണ് തുറന്നത്. 11 മണിക്ക് ഇടുക്കി ഡാം തുറക്കും. ഇന്നലെ ഷോളയാര്‍ ഡാം തുറന്നതിനുശേഷം മഴ അധികം പെയ്യാത്തിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കുട്ടനാട്ടില്‍ പലയിടത്തും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ആശങ്ക വേണ്ടെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം അറിയിച്ചു.

Read Also : ഇടമലയാർ ഡാമിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമില്ല; കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി എല്ലാ സംവിധാനങ്ങളും തയ്യാറെന്ന് റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു ആറ് ജില്ലകളില്‍ സന്ദര്‍ശനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുണ്ട്. പല ആളുകളും മാറിത്താമസിക്കാന്‍ തയാറാകുന്നില്ല. പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ ഈ മനോഭാവം മാറണമെന്നും റവന്യുമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights : rain alert kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here