ടി20 ലോകകപ്പ്: പാപ്പുവ ന്യൂ ഗിനിയയെ 17 റൺസിന് തകർത്ത് സ്കോട്ട്‌ലൻഡ്

ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ രണ്ടാം വിജയം നേടി സ്കോട്ട്‌ലൻഡ്. ഇന്ന് പാപ്പുവ ന്യൂ ഗിനിയയെ 17 റൺസിന് പരാജയപ്പെടുത്തിയാണ് സ്കോട്ട്‌ലൻഡ് വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്‌ലൻഡ് റിച്ചി ബെറിംഗ്ടണിൻറെ അർധസെഞ്ചുറി മികവിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തപ്പോൾ പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറിൽ 148ന് ഓൾ ഔട്ടായി. സ്കോർ സ്കോട്ട്‌ലൻഡ് 20 ഓവറിൽ 165-9, പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറിൽ 148ന് ഓൾ ഔട്ട്.
ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ അട്ടിമറിച്ച സ്കോട്ട്‌ലൻഡിന് രണ്ട് മത്സരങ്ങളിൽ രണ്ട് ജയമായി. ഒമാനെതിരായ ഒരു മത്സരം കൂടി സ്കോട്ട്‌ലൻഡിന് ബാക്കിയുണ്ട്. പാപ്പുവ ന്യൂ ഗിനിയക്കായി കാബുവ മൊറേയ നാലു വിക്കറ്റും ചാഡ് സോപ്പർ മൂന്ന് വിക്കറ്റുമെടുത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്‌ലൻഡ് മൂന്നാം വിക്കറ്റിൽ മാത്യു ക്രോസും(45) ബെറിംഗ്ടണും ചേർന്ന് 92 റൺസ് കൂട്ടുകെട്ടുണ്ടാക്കി സ്കോട്ട്‌ലൻഡിനെ കരകയറ്റി.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
മറുപടി ബാറ്റിംഗിൽ പാപ്പുവ ന്യൂ ഗിനിയ തുടക്കത്തിൽ 32-5ലേക്ക് കൂപ്പുകുത്തി. പിന്നീട് നോർമാൻ വാനുവയും(45)സെസെ ബാവുവും(24), കിപ്ലിൻ ഡോഗ്രിയയും(18). ചാഡ് സോപറും(16), ആസാദ് വാലയും(18) പൊരുതി നോക്കിയെങ്കിലും പരാജയഭാരം കുറക്കാൻ മാത്രമെ കഴിഞ്ഞുള്ളു. സ്കോട്ട്‌ലൻഡിനായി ജോഷ് ഡാവി നാലു വിക്കറ്റെടുത്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here