ആംഡ് ബറ്റാലിയനിലെ പൊലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച സംഭവം; മൂന്ന് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

ആംഡ് പൊലീസ് ബറ്റാലിയനിലെ പൊലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിക്കുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. മൂന്ന് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടിക്ക് ഐ.ജി ഹർഷിത അട്ടല്ലൂരി നിർദേശം നൽകി. സിപിഒമാരായ ശ്രീജിത്ത്, വിനോദ്, എസ്.ഐ ചന്ദ്രബാബു എന്നിവർക്കെതിരെയാണ് നടപടി.
വീടിന് മുന്നിൽ കിടക്കുകയായിരുന്ന തെരുവ് നായ്ക്കളോടാണ് പൊലീസ് ഉദ്യോഗസ്ഥർ ആംഡ് പൊലീസ് ബറ്റാലിയനിലെ പൊലീസുകാരെ ഉപമിച്ചത്. ഇതിന്റെ വിഡിയോ കാവൽ കരുനാഗപ്പള്ളി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ കൊല്ലം സ്‌പെഷ്യൽ ബ്രാഞ്ച്, കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇത് പിന്നീട് ഐജി ഹർഷിത അട്ടല്ലൂരിക്ക് കൈമാറി. ഈ റിപ്പോർട്ടിന്മാലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ഐജി നിർദേശിച്ചത്.
Story Highlights : action against 3 police officers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here