Advertisement

കൊവിഡ്: രാജ്യത്ത് 14,623 പ്രതിദിന രോഗികളും 197 മരണവും; വാക്‌സിനേഷൻ 100 കോടിയിലേക്ക്

October 20, 2021
Google News 1 minute Read

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,623 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 197 മരണവും റിപ്പോർട്ട് ചെയ്തു. 19,446 പേർ രോഗമുക്തരായി. സജീവ രോഗികൾ 1,78,098 ആയി കുറഞ്ഞു.

പ്രതിദിന രോഗികളിൽ 7,643 പേരും 77 മരണവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതുവരെ 3,41,08,996 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,34,78,247 പേർ രോഗമുക്തരായി. 4,52,651 മരണവും റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ രോഗമുക്തി നിരക്ക് 98.15% ആണ്. സജീവ രോഗികൾ 0.52% ആയി കുറഞ്ഞു.

Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…

ഇതുവരെ 99,12,82,283 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. 41,36,142 ഡോസ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകി. രാജ്യത്തെ വാക്‌സിനേഷൻ ഇന്ന് രാത്രിയോടെ 100 കോടി ഡോസ് പിന്നിടും. രാവിലെ 9.40 വരെയുള്ള കണക്ക് പ്രകാരം 86,50,000 ഡോസ് കൂടിയാണ് ഈ ലക്ഷ്യത്തിലെത്താൻ ഇനി അവശേഷിക്കുന്നത്.

Story Highlights : covid19-rate-in-india-today-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here