ജമ്മുകശ്‍മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്‍മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് . ഷോപ്പിയാൻ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. ഇവിടങ്ങളിൽ ഭീകരവാദികളുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഷോപ്പിയാനിൽ സൈന്യം തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു.
സംയുക്തസേനയാണ് തിരച്ചിൽ നടത്തിയത്. സേനാവിഭാഗങ്ങളും സിആർപിഎഫും പൊലീസുമൊക്കെ സംയുക്ത സേനയിലുണ്ട്. ഇപ്പോഴും ഇവിടെ തിരച്ചിൽ തുടരുകയാണ്. അതേസമയം കരസേനാ മേധാവി നരവനെ കശ്മീരിൽ തുടരുകയാണ്. അദ്ദേഹം ഇവിടങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും.
Read Also :കശ്മീരിലെ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ
Story Highlights : Jammu&Kashmir- Troops killed two terrorists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here