‘കേരളാ പുരസ്‌കാരം’; പത്മപുരസ്‌കാര മാതൃകയിൽ സംസ്ഥാനത്തും പുരസ്‌കാരം

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവന നൽകുന്ന വിശിഷ്ട വ്യക്തികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പത്മപുരസ്‌കാര മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോന്നത സംസ്ഥാന ബഹുമതി ഏർപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളാ പുരസ്‌കാരം എന്നാണ് പേര്. ( kerala award similar to pathma award )
കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുക. പുരസ്‌കാരങ്ങളുടെ എണ്ണവും, വിവരവും വിജ്ഞാപനം ചെയ്ത് എല്ലാ വർഷവും ഏപ്രിൽ മാസം പൊതുഭരണ വകുപ്പ് നാമനിർദേശങ്ങൾ ക്ഷണിക്കും. പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രഖ്യാപിക്കും ചെയ്യും. രാജ്ഭവനിൽ പുരസ്‌കാര വിതരണം നടക്കും.
Read Also : ക്യാമ്പിൽ പാലിക്കേണ്ട കൊവിഡ് മാർഗനിർദേശങ്ങൾ എന്തെല്ലാം ? വിശദീകരിച്ച് മുഖ്യമന്ത്രി
കേരള ജ്യോതി ഒരാൾക്കും, കേരള പ്രഭ രണ്ടു പേർക്കും കേരള ശ്രീ അഞ്ചു പേർക്കും നൽകും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്ക്ക് ശേഷം അവാർഡ് സമിതി പുരസ്‌കാരം നിർണയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : kerala award similar to pathma award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here