കേരളത്തിന് കൈത്താങ്ങ്; 11 ലക്ഷത്തിന്റെ സഹായം വാഗാദാനം ചെയ്ത് ദലൈലാമ; കൂടെയുണ്ടാകുമെന്ന് തമിഴ്‌നാടും കർണാടകയും

മഴക്കെടുതിയിൽ ദുരിതത്തിലായ കേരളത്തിന് കൈത്താങ്ങായി നിരവധി പേർ. പ്രധാനമന്ത്രി നരേന്ദ്രമോദി, ദലൈലാമ, അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക ഉൾപ്പെടെ രംഗത്തെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് ആരാഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ എല്ലാ സഹായ, സഹകരണങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും പിന്തുണ അറിയിച്ചു. സന്ദേശം അയച്ചതിനൊപ്പം പതിനൊന്ന് ലക്ഷത്തിന്റെ സഹായവും ദലൈലാമ വാഗ്ദാനം ചെയ്തു.
തമിഴ്‌നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളായ ഇളംങ്കോവനും സെൽവരാജും സെക്രട്ടേറിയറ്റിൽ നേരിട്ടെത്തി ഡിഎംകെ ട്രസ്റ്റിന്റെ സംഭാവനയായി ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വൈകിട്ടോടെ കർണാടക മുഖ്യമന്ത്രി നേരിട്ട് വിളിച്ചു. കേരളത്തിനുണ്ടായ ദുരന്തത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഏത് രീതിയിലുമുള്ള സഹായം ചെയ്യാൻ കർണാടക സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : kerala got flood relief fund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here