Advertisement

ഗാർഹിക പീഡനം; മുൻ ഓസീസ് ക്രിക്കറ്റർ മൈക്കൽ സ്ലേറ്റർ അറസ്റ്റിൽ

October 20, 2021
Google News 2 minutes Read
Michael Slaterar domestic violence

ഗാർഹിക പീഡന പരാതിയിൽ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ മൈക്കൽ സ്ലേറ്റർ അറസ്റ്റിൽ. സിഡ്നിയിലെ മാൻലി പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ കഴിയുകയാണ് സ്ലേറ്റർ. ഒക്ടോബർ 12നു നടന്ന ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്തത്. 51കാരനായ സ്ലേറ്റർ മൂന്ന് കുട്ടികളുടെ പിതാവാണ്. (Michael Slaterar domestic violence)

മുൻപും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ളയാളാണ് സ്ലേറ്റർ. കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമത്രി സ്കോട്ട് മോറിസണു നേരെ നടത്തിയ പരാമർശത്തിനു പിന്നാലെ സ്ലേറ്ററെ ചാനൽ സെവൻ പിരിച്ചുവിട്ടിരുന്നു. ചാനൽ സെവൻ്റെ കമൻ്ററി പാനലിലായിരുന്നു സ്ലേറ്റർ. സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പ്രവേശിപ്പിക്കാത്ത പ്രധാനമന്ത്രിയുടെ നടപടി വളരെ മോശമാണെന്നായിരുന്നു സ്ലേറ്ററുടെ പരാമർശം.

അതേസമയം, ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ സന്നാഹ മത്സരത്തിൽ ഇരു ടീമുകളും വിജയിച്ചിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയ ന്യൂസീലൻഡിനെയുമാണ് കീഴടക്കിയത്. ഇരു ടീമുകൾക്കും ലോകകപ്പിലെ ഫൈനൽ ഇലവൻ തീരുമാനിക്കാനുള്ള അവസാന അവസരമാവും ഇന്നത്തെ സന്നാഹമത്സരം.

Story Highlights : Michael Slater arrested domestic violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here