ഇന്നത്തെ പ്രധാനവാർത്തകൾ (20-10-2021)

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഓറഞ്ച് അലേർട്ടും പിൻവലിച്ചു; തുലാവർഷം ചൊവ്വാഴ്ചയോടെ തുടങ്ങും
സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം. സംസ്ഥാനത്തെ ഒരു ജില്ലകളിലും ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യതയില്ലെന്ന കേന്ദ്ര കാലാവസ്ഥ മന്ത്രാലയത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ടുകൾ മാറ്റി.
കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേട്; ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ
കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ. ഡിപ്പോ നിർമാണ ക്രമക്കേടിനും നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനുമാണ് നടപടി. ആർ. ഇന്ദു കരാറുകാരെ വഴിവിട്ട് സഹായിച്ചെന്നും കണ്ടെത്തിയിരുന്നു.
ട്വന്റി ട്വൻി-യുഡിഎഫ് സഖ്യം കൊണ്ടുവന്ന അവിശ്വാസം പാസായി; ചെല്ലാനത്ത് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി
എറണാകുളം ചെല്ലാനം പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ ചെല്ലാനം ട്വന്റി ട്വന്റി – യുഡിഎഫ് സഖ്യം കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.
കുട്ടനാട്ടിൽ വൻ കൃഷിനാശം;18 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്
കുട്ടനാട്ടിൽ വൻ കൃഷിനാശം. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് സർക്കാരിൻ്റെ പ്രാഥമിക കണക്ക്. ചെറുതനയിൽ 400 ഏക്കർ വരുന്ന തേവരി പാടശേഖരത്ത് മട വീണു.
ഇടുക്കിയിൽ ജാഗ്രതാ നിർദേശം; ഈ മാസം 24 വരെ രാത്രി യാത്ര നിരോധിച്ചു
മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഇടുക്കിയിൽ കനത്ത ജാഗ്രതാ നിർദേശം. ഈ മാസം 24 വരെ ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ഇടങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 39 പേർ ; ആദരാഞ്ജലി അർപ്പിച്ച് നിയമസഭ
പ്രകൃതിക്ഷോപത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ. അതിതീവ്ര മഴയ്ക്ക് കാരണമായത് ഇരട്ട ന്യൂന മർദം.സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ മരിച്ചത് 39 പേരെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഡാമുകളിലെ ജലം നിയന്ത്രിത അളവിൽ തുറന്ന് വിടുന്നുണ്ട്. മഴക്കെടുതിയിൽ ദുരന്തമനുഭവിച്ച കുടുംബങ്ങളെ സർക്കാർ കൈവിടില്ല. ജീവന് പകരമായി മറ്റൊന്നുമില്ല. നഷ്ടപരിഹാരം ഒന്നുമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : News round up (20-10-2021)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here