Advertisement

‘നിസ്വ വർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭം’; വി. എസിന് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി

October 20, 2021
1 minute Read

മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിസ്വ വർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വിഎസിന് ജന്മദിനം ആശംസിക്കുന്നതായി ഫേസ്ബുക്കിൽ പങ്കുവെച്ച സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നേതാവിന് 98 വയസ് പൂർത്തിയാവുന്ന ഘട്ടത്തിൽ നിരവധി നേതാക്കളാണ് ആശംസകൾ പങ്കുവെച്ചത്. കീഴടങ്ങാത്ത പോരാട്ട വീര്യം, അതാണ് മലയാളികൾക്ക് വിഎസ് അച്യൂതാനന്ദൻ എന്ന നേതാവ്. പ്രതിസന്ധികൾ തുർച്ചയായ ചെറുപ്പകാലത്തെ വെല്ലുവിളിച്ച് 16 വയസ്സു മുതൽ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങിയ വിഎസിന്റെ ജീവിതം കേരളത്തിന്റെ വളർച്ചയുടെ കൂടി ചരിത്രമാണ്.

അതേസമയം, വാർദ്ധഖ്യ സഹജമായ അവശതകളാൾ രണ്ട് വർഷമായി സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കുന്ന വിഎസ് ജന്മദിനത്തിൽ തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയാണ്.

Story Highlights : pinarayi-wishes-vs-birthday-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top