Advertisement

പനമ്പള്ളി നഗറിൽ തോക്ക് ചൂണ്ടി ഭീഷണി; യുവാവ് അറസ്റ്റിൽ

October 20, 2021
Google News 1 minute Read

എറണാകുളം പനമ്പള്ളി നഗറിൽ തോക്ക് ചൂണ്ടി ഭീഷണിമുഴക്കിയ യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി ജ്യുവലാണ് പിടിയിലായത്. യുവാവിൽ നിന്ന് എയർ പിസ്റ്റൽ പിടിച്ചെടുത്തു. ലഹരിമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് തോക്ക് ചൂണ്ടിയതെന്ന് പൊലീസ് വ്യക്തമാക്കി.

Read Also : മഴക്കെടുതി; ഉത്തരാഖണ്ഡിൽ 46 മരണം

ഇന്ന് രാവിലെ പനമ്പള്ളി നഗറിലെ പാർക്കിൽവച്ച് ജ്യുവൽ ഒരു സംഘത്തിന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ലഹരിമരുന്ന് സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള തർക്കമാണ് തോക്ക് ചൂണ്ടലിലേക്കെത്തിയത്. തോക്ക് എവിടെനിന്ന് കിട്ടിയെന്നും ലഹരിമരുന്ന് സംഘത്തെക്കുറിച്ചും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Story Highlights : Threats at gunpoint; Young man arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here