മഴക്കെടുതി; ഉത്തരാഖണ്ഡിൽ 46 മരണം

ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 46 ആയി. മരിച്ച 26 പേരും നൈനിറ്റാൾ സ്വദേശികളാണ്. 11 പേരെ കാണാതായി. മഴ ബാധിതപ്രദേശങ്ങളിൽ നിന്നും 300 ഓളം പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച മഴക്കെടുതിയിൽ 23 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും ഊർജിതമാക്കിയിട്ടുണ്ട്. കരസേനയുടെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
2013 ലെ ഹിമാലയൻ സുനാമിയ്ക്ക് ശേഷം ഉത്തരാഖണ്ഡ് നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. മേഘവിസ്ഫോടനവും ഉരുൾപൊട്ടലുമാണ് ഉത്തരാഖണ്ഡിൽ വലിയ നാശം വിതച്ചത്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ നൈനിറ്റാൾ ഇപ്പോൾ ഒറ്റപ്പെട്ട നിലയിലാണ്.
Read Also : മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 34 ആയി
Story Highlights : Uttarakhand rain: Over 46 dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here