Advertisement

അടുത്തുള്ള നക്ഷത്രങ്ങളെ വിഴുങ്ങുന്ന “പാക്ക്-മാൻ”; നാസയുടെ ഏറ്റവും പുതിയ ഗാലക്സി ചിത്രം

October 21, 2021
Google News 1 minute Read

ബഹിരാകാശത്തെ കൗതുകവർത്തകളും കാഴ്ചകളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അതിന്റെ ഒരു പ്രധാന പങ്ക് നാസയ്ക്ക് തന്നെ അവകാശപ്പെട്ടതാണ്. അങ്ങനെ നാസ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. നമ്മുടെ പ്രിയപ്പെട്ട പാക്ക്-മാൻ ഗെയിം കഥാപാത്രത്തെ ഓർക്കുന്നില്ലേ. ഇപ്പോൾ ആ താരം എവിടെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പാക്ക് മാൻ ഇപ്പോൾ ബഹിരാകാശത്ത് തിരക്കിലാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നാസ പങ്കുവെച്ച ചിത്രം പാക്ക്-മാൻ വിദൂര താരാപഥത്തിൽ നക്ഷത്രങ്ങളെ വിഴുങ്ങുന്നതായി തോന്നിപ്പിക്കുന്നു എന്നാണ് പറയുന്നത്.

ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന എല്ലാത്തിന്റെയും ക്യാൻവാസാണ് സ്പേസ്. ഇപ്പോൾ ഭൂമിയിൽ കാണപ്പെടുന്ന എല്ലാ രാസവസ്തുക്കളും യഥാർത്ഥത്തിൽ പാറക്കൂട്ടങ്ങളുടെ കൂട്ടിയിടിയിലും മറ്റും പ്രപഞ്ച അപകടങ്ങളുടെയും ഫലമായി ഉണ്ടായതാണ്. സൂപ്പർനോവയുടെ ഏറ്റവും പുതിയ ചിത്രത്തിൽ, നമ്മുടെ പ്രിയപ്പെട്ട ഗെയിം കഥാപാത്രം പാക്ക്-മാൻ നക്ഷത്രങ്ങളെ വിഴുങ്ങുന്ന പോലെയേ തോന്നുകയുള്ളൂ.

നാസയുടെ പ്രായമുള്ള ഹബിൾ ടെലിസ്കോപ്പ് പകർത്തിയ ചിത്രം ഒരു സൂപ്പർനോവയുടെ അവശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രമാണ് പകർത്തിയിരിക്കുന്നത്. N63A എന്നാണിതിനെ വിളിക്കുന്നത്. നമ്മുടെ ഗാലക്സിയിൽ നിന്ന് ഏകദേശം 163,000 പ്രകാശവർഷം അകലെയാണ് സൂപ്പർനോവ സ്ഥിതിചെയ്യുന്നത്. ഭൂമിയിൽ നഗ്നനേത്രങ്ങളാൽ ദൃശ്യമാകുന്ന ചുരുക്കം ചില താരാപഥങ്ങളിൽ ഒന്നാണിത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇതിൽ രസകമായ കാര്യം എന്താണെന്നു വെച്ചാൽ ഈ നക്ഷത്രത്തിന്റെ അവശിഷ്ടങ്ങൾ നിരവധി നെബുലകൾ സ്ഥിതിചെയ്യുന്ന ഒരു പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഈ നെബുലകൾ പ്രധാനമായും മേഘങ്ങളും നക്ഷത്രങ്ങളുടെ വാതകങ്ങളുമാണ്. ഇതെല്ലാം ചേർത്ത് വെക്കുമ്പോൾ പാക്ക് മാനോട് വളരെയധികം സാദൃശ്യം ചിത്രത്തിന് തോന്നുന്നുണ്ട്. ഒക്ടോബർ 12 നാണ് നാസ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here