Advertisement

മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പ്രതിയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

October 22, 2021
0 minutes Read

പാനൂരിൽ മകളെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ് പ്രതി കെ.പി ഷിജു. ജില്ലാ ജഡ്ജ് ജോബിന്‍ സബാസ്റ്റ്യനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. അറസ്റ്റിലായ ഷിജു ഇപ്പോള്‍ റിമാന്‍ഡിലാണ്.

ഒരാഴ്ച മുന്‍പാണ് ഷിജു തന്റെ ഭാര്യയേയും മകളെ പാത്തിപ്പാലത്ത് പുഴയിലേക്ക് തള്ളിയിട്ടത്. ഭാര്യ സോനയെ നാട്ടുകാര്‍ രക്ഷിച്ച്‌ കരയ്ക്കു കയറ്റി. മകൾ അന്‍വിതയെ പുഴയില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംഭവ ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഷിജു പിറ്റേ ദിവസം ഉച്ചയോടെ മട്ടന്നൂരില്‍ നിന്നാണ് പിടിയിലായത്. തലശ്ശേരി കുടുംബകോടതിയിലെ റിക്കാര്‍ഡ്‌സ് അറ്റന്‍ഡറാണ് ഷിജു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement