Advertisement

തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു

October 22, 2021
1 minute Read
man stabbed to death paravattani

തൃശൂരിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പറവട്ടാനിയിലാണ് സംഭവം. ഒല്ലൂക്കര സ്വദേശി ഷെമീർ(38) ആണ് മരിച്ചത്. പറവട്ടാനി ചുങ്കത്തുവച്ചാണ് സംഭവം നടന്നത്.

ഓട്ടോയിൽ എത്തിയ സംഘമാണ് ഷെമീറിനെ ആക്രമിച്ചത്. സംഭവ സ്ഥലത്തു തന്നെ ഷെമീർ മരിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് ഷെമീറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെമീർ. ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights : man stabbed to death paravattani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top