പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു; ജലനിരപ്പ് ബ്ലൂ അലേർട്ട് നിരപ്പിലേക്ക് കുറഞ്ഞു

പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു. പമ്പാ ഡാമിന്റെ ജലനിരപ്പ് ബ്ലൂ അലേർട്ട് നിരപ്പിലേക്ക് കുറഞ്ഞു. സംഭരണശേഷിയുടെ 74% മാത്രമാണ് നിലവിൽ ജലം ഉള്ളത്. കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകൾ 30സെന്റിമീറ്ററിലേക്ക് താഴ്ത്തി. പരമാവധി 50 ഘനയടി ജലം മാത്രമാണ് പുറത്തേക്ക് ഒഴുകുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Also : ഇന്ത്യയടക്കം പതിനൊന്ന് രാജ്യങ്ങൾ ഭീഷണിയിൽ; കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന അപകടങ്ങൾ…
തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ ഒക്ടോബർ 26 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാസ്ഥാവകുപ്പ് അറിയിച്ചു.
Story Highlights : pamba-dam-shutter- closed-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here