മഴക്കെടുതി; ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകിയില്ല: സർക്കാരിനെ വിമർശിച്ച് മുസ്ലിം ലീഗ്

മഴക്കടുതികളെ സർക്കാർ നിസംഗതയോടെ നോക്കി നിന്നെന്ന് ആരോപിച്ച് മുസ്ലിം ലീഗ് രംഗത്ത്. സർക്കാർ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന് മുസ്ലിം ലീഗ് വിമർശനം ഉന്നയിച്ചു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് തിരികെ പോകാൻ സർക്കാർ സഹായം നൽകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
ഇതിനിടെ സർക്കാരിനെ വിമർശിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. പ്രളയത്തിൽ നിന്നും കേരളം പാഠം പഠിക്കുന്നില്ലെന്നും ഇനിയും വലിയ ദുരന്തമാണ് വരാനിരിക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പ്രളയ സമയത്ത് കേന്ദ്രം അനുവദിച്ച 3000 കോടി എന്തു ചെയ്തുവെന്നും സുരേന്ദ്രൻ ചോദിച്ചു.
Read Also : നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു
സർക്കാർ ക്വാറി മാഫിയകളെ സഹായിക്കുകയാണ്. ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ ഇപ്പോഴും ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ അവസ്ഥ. സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണെന്നും കയ്യിൽ കാശുണ്ടായിട്ടും പണം നൽകുന്നില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
Story Highlights : Rain-Muslim League criticizes government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here