Advertisement

നഗരസഭ കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധത്തിനെതിരെ സിപിഐഎം ; ക്രമക്കേടിൽ ഭരണസമിതിയാണ് നിയമ നടപടികളിലേക്ക് കടന്നതെന്ന് ആര്യ രാജേന്ദ്രൻ

October 22, 2021
Google News 1 minute Read

തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധത്തിനെതിരെ സിപിഐഎം. ബിജെപിയുടേത് ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് സിപിഐഎം. ജനാധിപത്യ വിരുദ്ധ മുഖം വ്യക്തമായെന്ന് സിപിഐഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. ബിജെപിയുടെയും യുഡിഫിന്റെയും നീക്കം തിരിച്ചറിയണം, നഗരസഭ യോഗം മനപ്പൂർവ്വം തടസപ്പെടുത്താൻ ശ്രമിച്ചതെന്നും ആനാവൂർ നാഗപ്പൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. ക്രമക്കേടിൽ ഭരണസമിതിയാണ് നിയമ നടപടികളിലേക്ക് കടന്നത്. പ്രതിഷേധ സമരത്തെ തള്ളിപ്പറയുകയല്ലെന്നും ഭരണത്തെ തകർക്കുന്ന ഇടപെടലാണ് പ്രതിപക്ഷം നടത്തുന്നതെന്നും മേയർ പറഞ്ഞു.

Read Also : ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മണൽ കൊട്ടാരം; ഗിന്നസ് റെക്കോർഡും ഇനി ഈ കൂടാരത്തിന് സ്വന്തം…

‘ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ പ്രചരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. കൗൺസിൽ യോഗത്തിനെ തടസപ്പെടുത്താനുള്ള ശ്രമം ഉണ്ടായി. വ്യക്തമായ ഗൂഢാലോചനയിലൂടെയായിരുന്നു ശ്രമം. ജീവനക്കാരുടെ പോരായ്മകൾ ഭരണ സമിതി തന്നെയാണ് കണ്ടെത്തിയത്. പ്രതിഷേധക്കാർ പറഞ്ഞ നല്ല നിർദ്ദേശങ്ങൾ അംഗീകരിച്ചു.’ ആര്യ രാജേന്ദ്രൻ പറഞ്ഞു.

നേമം സൂപ്രണ്ട് മേൽനോട്ടവീഴ്ച്ച വരുത്തിയെന്നാണ് ആരോപണമാണ് പ്രധാനമായും ഉയരുന്നത്. സൂപ്രണ്ടും അറസ്റ്റ് ചെയ്യപ്പെടേണ്ടതാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുപക്ഷം അംഗീകരിക്കില്ലെന്നും മേയർ പറഞ്ഞു. കുടിശ്ശിക ലിസ്റ്റ് ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. നവംമ്പർ പകുതിയോടെ അദാലത്ത് സംഘടിപ്പിക്കും. കുടിശ്ശിക നിവാരണത്തിന് നടപടികൾ തുടങ്ങിയതായും മേയർ കൂട്ടിച്ചേർത്തു.

Story Highlights : the-bjp-is-interfering-in-the-governance-of-the-country-arya rajendran-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here