Advertisement

കൊവിഡ് മരണം; ബിപിഎൽ കുടുംബങ്ങൾക്കുള്ള സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി

October 23, 2021
1 minute Read

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്കുള്ള സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി.കൊവിഡ് ബാധിച്ച് ഗ്രഹനാഥനോ, ഗ്രഹനാഥയോ മരിച്ചാൽ ബി പി എൽ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 5000 രൂപ വീതം മൂന്ന് വര്ഷം ധന സഹായം നൽകാനാണ് തീരുമാനമായത്. സംസ്ഥാനത്തിന് പുറത്ത് മരിച്ചാലും കുടുംബം കേരളത്തിലാണെങ്കിൽ സഹായത്തിന് അർഹരാണെന്ന് ഉത്തരവിൽ പറയുന്നു.

Read Also : കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് സമാശ്വാസ ധനസഹായം; പ്രതിമാസം 5000 രൂപ വീതം മൂന്ന് വർഷം നൽകും

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്ക് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റ് പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാകില്ല.

Story Highlights : covid death compensation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top