പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ; റോപ്‍വെ പൊളിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്

പി വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവ് നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാൻ പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. 15 ദിവസത്തിനകം റോപ്‍വെ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന് നോട്ടീസ് നൽകിയത്.
റോപ്‍വെ പൊളിച്ചു നീക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നിലമ്പൂർ സ്വദേശി എം പി വിനോദ് നേരത്തെ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് വിനോദ് പഞ്ചായത്ത് ഓംബുഡ്സ്മാനെ സമീപിച്ചത്. നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് പരാതിയിൽ പറയുന്നത്.
Read Also :സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്
അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി നവംബർ 30തിന് റിപ്പോർട്ട് ചെയ്യണമെന്ന ഓംബുഡ്സ്മാൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി. സമയ പരിധിക്കുള്ളിൽ പൊളിച്ചു നീക്കിയില്ലെങ്കിൽ പഞ്ചായത്ത് ചിലവിൽ പൊളിച്ചു നീക്കുമെന്നും ഈ തുക ഉടമയിൽ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ട്.
Read Also :നീതി തേടി അനുപമ; സിപിഐഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല; നിരാഹാരസമരം തുടങ്ങി
Story Highlights : notice-to-demolish-ropeway-in-check-dam-in-the-name-of-pv-anvars-father-in-law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here