ഉത്തരാഖണ്ഡ് മഴക്കെടുതി; മരിച്ചവരുടെ എണ്ണം 68 ആയി

ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 68 ആയി. മഞ്ഞ് വീഴ്ചയിലും മഴക്കെടുതിയിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മഞ്ഞു വീഴ്ചയിൽ ലംഖാഗ ചുരത്തിൽ കാണാതായ 6 പർവ്വതാരോഹകർക്കായുള്ള തിരച്ചിൽ വ്യോമസേന ഊർജിതമാക്കി. 17 അംഗ സംഘത്തിൽ 11 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 65 ഓളം പർവ്വതാരോഹകരെ ദുരന്തനിവാരണസേന ഇതുവരെ രക്ഷപ്പെടുത്തി.
മഴയുടെ തീവ്രത കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മഞ്ഞ് വീഴ്ച ശക്തമാണ്. കുമയൂൺ മേഖലയിൽ മാത്രം 2000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ വ്യക്തമാകുന്നു. ഹിമാലയൻ സംസ്ഥാനങ്ങളിൽ മഞ്ഞ് വീഴ്ച ശക്തമാണ്. വടക്കൻ പശ്ചിമബംഗാൾ മേഖലയായ ഡാർജിലിങ്ങിൽ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മണ്ണിടിച്ചിലാണ് പ്രദേശം നേരിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി മമതാ ബാനർജി ഞായറാഴ്ച ഡാർജിലിങ്ങ് സന്ദർശിക്കും.
Story Highlights : uttarakhand rain 68 dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here