കനത്ത മഞ്ഞുവീഴ്ച; ജമ്മു കശ്മീരിൽ 5 മരണം

ജമ്മു കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയിൽ മരണം 5 ആയി. അനന്ത്നാഗ് ജില്ലയിലാണ് ശക്തമായ മഞ്ഞുവീഴ്ച തുടരുന്നത്. നേരത്തെ ഇവിടെ രണ്ട് പേർ മരിച്ചിരുന്നു. ഇന്നലെ രാത്രി, ദക്ഷിണ കശ്മീർ ജില്ലയിലെ സിന്തൻ ചുരത്തിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.
സിവിൽ, പൊലീസ് ആർമി, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ഉദ്യോഗസ്ഥരുടെ രക്ഷാസംഘം ഏറെ പണിപ്പെട്ടാണ് സ്ഥലത്തെത്തിയത്. താഴ്വരയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ ശനിയാഴ്ച കനത്ത മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി വൈകി ആരംഭിച്ച മഞ്ഞുവീഴ്ചയിൽ പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നൂർപോരയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ജമ്മു ഡിവിഷനിലെ റിയാസി ജില്ലയിൽ നിന്നുള്ള നാടോടികളാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here