അമിത് ഷാ കശ്മീരിൽ; ഇന്ന് പുൽവാമ രക്തസാക്ഷികൾക്ക് ആദരാജ്ഞലികൾ അർപ്പിക്കും

ജമ്മു കശ്മീർ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പുൽവാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാജ്ഞലികൾ അർപ്പിക്കും. പുൽവാമയിലെ ലാത്ത്‌പോറയിലുള്ള സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിൽ എത്തിയാകും ആഭ്യന്തരമന്ത്രി വീരമ്യത്യുവരിച്ച സി.ആർ.പി.എഫ് സേനാംഗങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കുക.
Read Also : ഭീകരവാദം പൊറുക്കില്ല; സർജിക്കൽ സ്ട്രൈക്കിന് മടിയില്ല; പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ
കഴിഞ്ഞ ദിവസങ്ങൾ ഭീകരാക്രമണങ്ങൾ നടന്ന മേഖലയാണ് ലാത്ത്‌പോറ. ആഭ്യന്തരമന്ത്രിയുടെ സന്ദർശനം മുൻ നിർത്തി കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇന്ന് രാവിലെ ജമ്മുവിൽ എത്തുന്ന ആഭ്യന്തരമന്ത്രി ഭഗ് വതി നഗറിൽ ബി.ജെ.പി റാലിയെ അഭിസമ്പോദന ചെയ്യും. ബി.ജെ.പി ഓഫിസ് സന്ദർശിക്കുന്ന അദ്ദേഹം കേന്ദ്രസർക്കാറിന്റെ ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ട പൊതുജന സമ്പർക്കപരിപാടിയിലും ഭാഗമാകും. നാളെ ആണ് മൂന്ന് ദിവസത്തെ സന്ദർശനം അവസാനിക്കുക.
Story Highlights : amit shah jammu kashmir visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here