Advertisement

ലോകകപ്പ് ട്വന്റി 20; ലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടയിൽ കൈയാങ്കളി; പരസ്പരം ഏറ്റുമുട്ടി താരങ്ങൾ – വിഡിയോ

October 24, 2021
2 minutes Read

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തിനിടയിൽ പരസ്പരം ഏറ്റുമുട്ടി ലങ്ക-ബംഗ്ലാദേശ് താരങ്ങൾ. സൂപ്പർ 12 റൗണ്ടിൽ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരത്തിനിടയിലാണ് സംഭവം അരങ്ങേറിയത്. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ആറാം ഓവറിലാണ് വിവാദ സംഭവങ്ങൾ. ലങ്കൻ താരം ലാഹിരു കുമാരയും ബംഗ്ലാദേശ് ഓപ്പണർ ലിറ്റൺ ദാസും തമ്മിലാണ് ഏറ്റുമുട്ടിയത്.

ലങ്കൻ ബൗളറുടെ വിക്കറ്റ് ആഘോഷത്തിൽ പ്രകോപിതനായ ദാസ് കയർക്കുകയായിരുന്നു. ലാഹിരു കുമാരയും ഇതിന് മറുപടി നൽകിയതോടെ ഇരുതാരങ്ങളും തമ്മിലുള്ള കൈയ്യാങ്കളിയിലേക്കു കാര്യങ്ങൾ നീങ്ങി. തുടർന്ന് സഹതാരങ്ങൾ ഇടപ്പെട്ടതോടെ സംഭവം വഷളാവാതെ തീർന്നു. ആറാം ഓവറിലെ അഞ്ചാം പന്തിൽ ദാസിനെ ലങ്കൻ താരം പുറത്താക്കിയതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

https://twitter.com/cric_zoom/status/1452225185478856709

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിലവിൽ 5 ഓവറിൽ 39/1 എന്ന നിലയിലാണ്.

Story Highlights : srilanka-needs-172-runs-to-win-their-opening-game-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top