ടി-20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിനു ബാറ്റിംഗ്
October 24, 2021
1 minute Read
ടി-20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ബംഗ്ലാദേശ് ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ശനക ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും യോഗ്യതാ മത്സരം കളിച്ചാണ് സൂപ്പർ 12ലേക്ക് എത്തിയത്. ബംഗ്ലാദേശ് നിരയിൽ ടാസ്കിൻ അഹ്മദ് കളിക്കില്ല. പകരം നാസും അഹ്മദ് ടീമിലെത്തി. ശ്രീലങ്കൻ നിരയിൽ യോഗ്യതാ മത്സരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തിയ മഹേഷ് തീക്ഷണ പരുക്കേറ്റ് പുറത്തായി. ബിനുര ഫെർണാണ്ടോയാണ് പകരം കളിക്കുക.
ഗ്രൂപ്പ് എയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ചാമ്പ്യന്മാരായാണ് ശ്രീലങ്ക സൂപ്പർ 12ലെത്തിയത്. ബംഗ്ലാദേശ് ആവട്ടെ, ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനോട് പരാജയപ്പെട്ടെങ്കിലും ബാക്കി രണ്ട് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സൂപ്പർ 12ൽ പ്രവേശിച്ചു.
Story Highlights : t20 world cup bangladesh batting srilanka
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement