Advertisement

വരുൺ ചക്രവർത്തി പൂർണമായും മാച്ച് ഫിറ്റല്ലെന്ന് റിപ്പോർട്ട്

October 24, 2021
3 minutes Read
Varun Chakravarthy Not Fit

ഇന്ത്യയുടെ മിസ്റ്റരി സ്പിന്നർ വരുൺ ചക്രവർത്തി പൂർണമായും മാച്ച് ഫിറ്റല്ലെന്ന് റിപ്പോർട്ട്. ടി-20 ലോകകപ്പിൽ ഇന്ത്യയുടെ സുപ്രധാന താരമാകേണ്ട താരം പൂർണമായും മാച്ച് ഫിറ്റല്ലെന്ന റിപ്പോർട്ട് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. വലിയ മത്സരങ്ങൾക്കും ഉറപ്പായും വിജയിക്കേണ്ട മത്സരങ്ങൾക്കും മാത്രം വരുണിനെ ഉപയോഗിക്കാനാണ് ഇന്ത്യയുടെ തീരുമാനം. (Varun Chakravarthy Not Fit)

“ഈ ഫോർമാറ്റിൽ അദ്ദേഹം മാച്ച് വിന്നർ ആണെന്നത് സംശയമില്ലാത്ത കാര്യമാണ്. ടി-20 ലോകകപ്പ് പോലൊരു വലിയ ടൂർണമെൻ്റിൽ അദ്ദേഹത്തിൻ്റെ നാല് ഓവറുകളുടെ വില നേതൃസംഘത്തിന് നന്നായി അറിയാം. വൈദ്യ സംഘം വരുണുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വരുണിനെ സൂക്ഷ്മതയോടെ ഉപയോഗിക്കും. അദ്ദേഹം സുപ്രധാന താരമാണ്. വിരാട് കോലിക്കും നേതൃസംഘത്തിനും അദ്ദേഹത്തെ അങ്ങനെ ഉപയോഗിക്കാനാണ് താത്പര്യം.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.

Read Also : പാകിസ്താനെതിരെ ജയം ഇന്ത്യക്ക് തന്നെ: ഗൗതം ഗംഭീർ

അതേസമയം, ടി-20 ലോകകപ്പിൽ ഇന്ത്യയെ കീഴ്പ്പെടുത്തിയാൽ പാകിസ്താൻ ടീമിനെ കാത്തിരിക്കുന്നത് വമ്പൻ ബോണസാണ്. മാച്ച് ഫീയുടെ 50 ശതമാനമാണ് ടീമിനു ബോണസായി ലഭിക്കുക. നിലവിൽ 3,38,250 പാകിസ്താൻ രൂപയാണ് പാകിസ്താൻ ടീമിനു ലഭിക്കുന്ന മാച്ച് ഫീ. ഇതിൻ്റെ 50 ശതമാനം തുക കൂടിച്ചേർത്ത് 5 ലക്ഷം രൂപയ്ക്ക് മുകളിൽ തുക പാക് താരങ്ങൾക്ക് മത്സരം ജയിച്ചാൽ ലഭിക്കും. ഇംഗ്ലണ്ടിനെതിരെ വിജയിച്ചാലും ഇതേ ബോണസ് അവർക്ക് ലഭിക്കും.

ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താൻ ഗ്ലാമർ പോരാട്ടം നടക്കുക. ലോകകപ്പുകളിൽ ഇതുവരെ പാകിസ്താനോട് പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോർഡ് തുടരാൻ ഇന്ത്യ ഇറങ്ങുമ്പോൾ ആദ്യ ജയം തേടിയാണ് പാകിസ്താൻ ഇറങ്ങുക.

ടി-20 ലോകകപ്പുകളിൽ ആകെ അഞ്ച് തവണയാണ് പാകിസ്താനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചിൽ അഞ്ചും ഇന്ത്യ ജയിച്ചു. അതിൽ ഒരു ബോളൗട്ടും പെടും. കടലാസിലെങ്കിലും അന്നത്തെ ടീമിനെക്കാളൊക്കെ കരുത്തുറ്റ ടീമാണ് ഇന്ത്യ. മറുവശത്ത് ഇന്ത്യയോളം ഡോമിനേറ്റ് ആയ ടീം അല്ലെങ്കിലും ഒരു കളക്ടീവ് യൂണിറ്റ് എന്ന നിലയിൽ പാകിസ്താൻ അപകടകാരികളാണ്. വിഭവങ്ങൾ പരിഗണിക്കുമ്പോൾ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. പക്ഷേ, ഒരു ഓവർ കൊണ്ടോ ഒരു വിക്കറ്റ് കൊണ്ടോ മാറിമറിയാവുന്ന ടി-20യിൽ കാര്യങ്ങൾ എല്ലായ്പ്പോഴും അത്ര എളുപ്പമല്ല.

Story Highlights : Varun Chakravarthy Is Not 100 Percent Fit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top