Advertisement

ദത്ത് നടപടികൾ സ്റ്റേ ചെയ്‌ത്‌ കുടുംബ കോടതി; തുടർവാദം നവംബർ ഒന്നിന്; വിധിയിൽ സന്തോഷമെന്ന് അനുപമ

October 25, 2021
1 minute Read

തിരുവനന്തപുരം പേരൂർക്കടയിൽ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ദത്ത് നടപടി നിർത്തിവയ്ക്കാൻ കോടതി ഉത്തരവ് നൽകി. വിവാദത്തിൽ തിരുവനന്തപുരം ജില്ലാ കുടുംബ കോടതിയാണ് തുടർ നടപടികൾ സ്റ്റേ ചെയ്‌തത്‌. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും.

ദത്ത് നടപടികൾ സ്റ്റേ ചെയ്‌ത കോടതി ഉത്തരവിൽ സന്തോഷമെന്ന് അനുപമ പറഞ്ഞു. നവംബർ ഒന്നിന് കോടതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ ചൂണ്ടിക്കാട്ടി. കുഞ്ഞാണ് ഞങ്ങൾക്ക് വലുത്, തുടരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ പറ്റി പ്രതികരിക്കാനില്ലെന്നും അനുപമ വ്യക്തമാക്കി.

Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി

കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കൾക്ക് കൈമാറുന്ന വിധി ഇന്ന് പുറപ്പെടുവിക്കാനിരിക്കെയാണ് കോടതിയുടെ നിലപാട്. സർക്കാർ നിലപാടാണ് ഇതിന് കാരണം. കുഞ്ഞിന്റെ അവകാശവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇന്ന് കോടതിയിൽ നിന്ന് വിധി വരാനിരിക്കെ കേസിൽ അനുപമയും കക്ഷി ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.

Story Highlights : adoption-row-anupama-child-court-proceedings-stayed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top