സിപിഐഎം- സിപിഐ വിഷയമായി കാണരുത് ; കെ സുധാകരന് മറുപടിയുമായി എഐഎസ്എഫ് വനിതാ നേതാവ്

കോൺഗ്രസിലേക്ക് ക്ഷണിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി എഐഎസ്എഫ് വനിതാ നേതാവ്. താൻ കമ്മ്യൂണിസ്റ്റ് ആണെന്ന് കെ സുധാകരനോട് എഐഎസ്എഫ് വനിതാ നേതാവ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള കെ സുധാകരന്റെ നിലപാട് സ്വാഗതം ചെയ്യുന്നു എന്നാൽ പ്രശ്‌നം പരിഹരിക്കാനുള്ള ശേഷി എഐഎസ്എഫിന് ഉണ്ടെന്ന് വനിതാ നേതാവ് ചൂണ്ടിക്കാട്ടി. സിപിഐഎം- സിപിഐ വിഷയമായി ഇതിനെ കാണരുതെന്നും വനിതാ നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
ഒരു സിപിഐ നേതാവിന് പോലും പ്രതികരിക്കാൻ ധൈര്യമില്ലെന്നും സിപിഐക്ക് നട്ടെല്ല് നഷ്ടമായെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. സിപിഐ വിടാൻ ആഗ്രഹിക്കുന്നവരെയും സുധാകരൻ സ്വാഗതം ചെയ്തു. കോൺഗ്രസിൽ ഏകാധിപതികൾ ഇല്ല. സിപിഐ വിട്ട് എത്തുന്നവർക്ക് ഗുണ്ടകൾ വില പറയില്ല. എംജി യൂണിവേഴ്സിറ്റി വിഷയത്തിൽ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. നിയമം നിയമത്തിൻറെ വഴിക്ക് പോകുന്നില്ലെങ്കിൽ അത് കൊണ്ടുപോകാൻ കോൺഗ്രസിന് അറിയാമെന്നും സുധാകരൻ പറഞ്ഞു.
എസ്എഫ്ഐ നേതാക്കൾ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവ് ഉയർത്തിയത്. എംജി സർവകാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതി. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ എം അരുൺ എന്നിവർക്കെതിരെയാണ് പരാതി.
Story Highlights : aisf-leaders-responds-to-k sudhakaran-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here