കണ്ണൂരിൽ സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തി

കണ്ണൂർ ആറളത്ത് സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തി. രണ്ട് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. സ്‌കൂൾ ശുചീകരണത്തിനിടെയാണ് ശൗചാലയത്തിൽ നിന്ന് ബോംബുകൾ കണ്ടെത്തിയത്.
സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആറളം ഹയർസെക്കൻഡറി സ്‌കൂളിലും ശുചീകരണം ആരംഭിച്ചത്. ഇതിനിടെയാണ്ശൗചാലയത്തിൽ ഒളിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. സ്‌കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന്ആറളം എസ്‌ഐയും സംഘവും സ്ഥലത്തെത്തി. സ്‌കൂളിലെ ശൗചാലയത്തിൽ നിന്ന് കണ്ടെത്തിയത് നാടൻ ബോംമ്പുകളാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാഡുംഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. സ്‌കൂളിന്റെ സമീപപ്രദേശങ്ങളിൽ ഉൾപ്പെടെ ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും വ്യാപക പരിശോധന നടത്തി. അതേസമയം സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയത് അധ്യാപകരിലും രക്ഷിതാക്കളിലും ആശങ്കയുണ്ടായിട്ടുണ്ട്.
Story Highlights : bomb found in aralam school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here