Advertisement

പേരൂർക്കടയിലെ ദത്ത് വിവാദം; അനുപമയുടെ അച്ഛനെതിരെ നടപടി ഉടനില്ല; വിഷയം ചർച്ച ചെയ്യാതെ പാർട്ടി

October 25, 2021
1 minute Read

പേരൂർക്കടയിലെ ദത്ത് വിവാദം; അനുപമയുടെ അച്ഛനെതിരെ നടപടി ഉടനില്ല. വിഷയം ചർച്ച ചെയ്യാതെ പാർട്ടി. കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെ പാർട്ടി നടപടി ഉടനില്ല. അനുപമയുടെ പിതാവും അജിത്തിന്റെ പിതാവും ലോക്കൽ കമ്മറ്റി യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചർച്ച ചെയ്‌തത്‌ ഒന്ന് കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രചാരണത്തെ എങ്ങനെ നേരിടണം,രണ്ട് പാർട്ടി മുഖ പത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വിഷയമാണ്.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

ജയചന്ദ്രൻ ഉൾപ്പെട്ട പേരൂർക്കട ലോക്കൽ കമ്മറ്റി യോഗം ഇന്ന് ചേർന്നെങ്കിലും വിഷയം ചർച്ച ചെയ്തില്ല. നടപടികൾക്ക് കടക്കും മുൻപേ മേൽക്കമ്മറ്റികളുടെ നിർദേശങ്ങൾ കേൾക്കേണ്ട ആവശ്യം ഉണ്ട്. വിഷയവുമായി ബന്ധപ്പെട്ട് നിർദേശങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ചർച്ച ചെയ്യാത്തത്. വരും ദിവസങ്ങളിൽ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് നടപടിയുണ്ടാകുമെന്ന് ലോക്കൽ കമ്മിറ്റി നേതാക്കൾ പറഞ്ഞു.

Story Highlights : cpm-wont-take-any-action-against-jayachandran-in-adoption-case-anupama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement