Advertisement

സിനിമാ നിര്‍മാതാക്കളുടെ യോഗം നാളെ; ഇളവുകള്‍ വിലയിരുത്തിയ ശേഷം സിനിമകള്‍ നല്‍കാമെന്ന് വിതരണക്കാര്‍

October 25, 2021
Google News 1 minute Read
film producers meeting

ആറുമാസത്തെ അടച്ചിടലിനുശേഷം സംസ്ഥാനത്തെ തീയറ്ററുകള്‍ തുറന്നു. ബുധനാഴ്ചയാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ് ബുധനാഴ്ച പ്രദര്‍ശത്തിനെത്തുന്നത്. സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം നാളെ കൊച്ചിയില്‍ ചേരും.

സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ വിലയിരുത്തിയ ശേഷമായിരിക്കും സിനിമകള്‍ തീയറ്ററുകളിലേക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് വിതരണക്കാര്‍ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സിനിമ റിലീസ് ഉണ്ടാകുമെന്ന തീയറ്റര്‍ ഉടമകളുടെ പ്രഖ്യാപനം കൂടിയാലോചനയില്ലാതെയാണെന്നും വിതരണക്കാര്‍ ആരോപിക്കുന്നു.

നാളെ ചേരുന്ന യോഗത്തില്‍ സിനിമകള്‍ നല്‍കുന്നതില്‍ അന്തിമ തീരുമാനമുണ്ടാകും. കുടിശ്ശികയുള്ള തീയറ്റര്‍ ഉടമകള്‍ക്ക് യാതൊരു കാരണവശാലും സിനിമ നല്‍കില്ലെന്നും വിതരണക്കാര്‍ അറിയിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് തീയറ്ററുകള്‍ തീരുമാനമെടുത്തതെന്നും വിതരണക്കാര്‍ വിമര്‍ശിച്ചു.

Read Also : തീയറ്ററുകള്‍ തുറക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍; തീയറ്റര്‍ ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും

Story Highlights : film producers meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here