Advertisement

കുറുമ്പൻ മൂഴിയിൽ വീണ്ടും ഉരുൾപൊട്ടൽ; ആളപായമില്ല

October 25, 2021
Google News 1 minute Read

പത്തനംതിട്ട കുറുമ്പൻ മൂഴിയിൽ വീണ്ടും ഉരുൾപൊട്ടൽ. ആളപായമില്ല. ഉരുൾപൊട്ടലിൽ കുറുമ്പൻ മൂഴി തോടിന് സമീപത്തെ വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയതിനാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.

പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്നിടങ്ങളിലാണ് ഉരുൾപൊട്ടിയത്. സീതത്തോട് കോട്ടമൺപാറയിലും ആങ്ങമൂഴി തേവർമല വനമേഖലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്.

Read Also : പത്തനംതിട്ടയിൽ ശക്തമായ മഴ; മൂന്നിടത്ത് ഉരുൾപ്പൊട്ടൽ

അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി റവന്യുമന്ത്രി കെ. രാജൻ അറിയിച്ചിരുന്നു. ദുരന്ത പ്രതികരണ മാർഗരേഖ എല്ലാ വകുപ്പുകൾക്കും നൽകി. തുടർച്ചയായി പെയ്ത കനത്തമഴ രക്ഷാപ്രവർത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു. തീവ്രമഴ പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ചയുണ്ടായെന്നും മന്ത്രി ആരോപിച്ചിരുന്നു.

Story Highlights : Landslide Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here