എംജി സര്‍വകലാശാലാ പീഡന പരാതി; എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴിയെടുക്കുന്നു

എംജി സര്‍വകലാശാലാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പീഡനപരാതിയില്‍ എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴിയെടുക്കുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം പറവൂര്‍ സ്റ്റേഷനില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്ക് കോട്ടയത്ത് ഹാജരാകാനില്ലെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ എഐഎസ്എഫ് വനിതാ നേതാവ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് പറവൂരിലെത്തി പൊലീസ് മൊഴിയെടുക്കുന്നത്. ആദ്യഘട്ടത്തില്‍ പറവൂരിലെ സിപിഐ ഓഫിസില്‍ വെച്ച് മൊഴിയെടുക്കണമെന്ന് സിപിഐ നേതാക്കളും വനിതാ നേതാവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൊലീസ് അനുവദിച്ചില്ല.
ഇതിനിടെ തനിക്കെതിരെ മോശമായി പെരുമാറിയ എസ്എഫ്‌ഐയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് പി എം ആര്‍ഷോ, വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം കെ എം അരുണ്‍ എന്നിവരുടെ പേരുകള്‍ പരാതിയില്‍ നല്‍കിയിട്ടും പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഇരുവരുടെയും പേരുകളില്ലെന്ന് എഐഎസ്എഫ് നേതാവ് ആരോപിച്ചിരുന്നു.
Read Also : സിപിഐഎം- സിപിഐ വിഷയമായി കാണരുത് ; കെ സുധാകരന് മറുപടിയുമായി എഐഎസ്എഫ് വനിതാ നേതാവ്
എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവ് ഉയര്‍ത്തിയത്. എംജി സര്‍വകാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതി. എസ്എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സി എ, ആര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയ കെ എം അരുണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
Story Highlights : MG University harassment complaint