മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാട്; കൂടുതല്‍ പേരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം

പുരാവസ്തു തട്ടിപ്പ് മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാട് പരിശോധിക്കാന്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. മോന്‍സണ്‍ മാവുങ്കലിന്റെ ജീവനക്കാരായ ആറുപേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ജെയ്‌സണ്‍, സനീഷ്, മാത്യു, നിബുരാജ്, സുബ്രു, അന്‍സില്‍ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക.
ആറ് പേരുടെ ബാങ്ക് അക്കൗണ്ടിലൂടെ മോന്‍സണ്‍ ലക്ഷങ്ങളുടെ ഇടപാട് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതുവരെ ബാങ്ക് അക്കൗണ്ടിലൂടെ ഒരു രൂപ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. എടിഎം കാര്‍ഡും ബാങ്ക് പാസ് ബുക്കും കൈകാര്യം ചെയ്തിരുന്നത് മോന്‍സണ്‍ തന്നെയാണ്. സ്വര്‍ണം പണയം വച്ചും മോന്‍സണ് പണം നല്‍കിയതായി ജീവനക്കാര്‍ പറയുന്നു.
അതിനിടെ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ മേക്കപ്പ്മാന്‍ ജോഷിയെ എറണാകുളം പോക്‌സോ കോടതിയില്‍ ഇന്ന് ഹാജരാക്കും. ഇന്നലെ ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്.
Read Also : മോൻസൺ ജയിലിൽ ഇരുന്ന് പരാതികൾ ഒതുക്കുന്നു; കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ
പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണെതിരെ പരാതിക്കാര്‍ എം ടി ഷമീര്‍ രംഗത്തെത്തിയിരുന്നു. ജയിലില്‍ ഇരുന്ന് മോന്‍സണ്‍ പരാതികള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. പരാതിയും മൊഴിയും നല്‍കാന്‍ എത്തുന്നവരെ മോന്‍സണ്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
Story Highlights : monson mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here