മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; നിലവിലെ ജലനിരപ്പ് 137.20 അടി

മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഡാമിലെ ജലനിരപ്പ് 137.20 അടിയാണ്. ഡാമിൽ നിന്ന് തമിഴനാട് കൊണ്ടുപോകുന്ന വെളത്തിന്റെ അളവ് സെക്കൻഡിൽ 2200 കുമിക്‌സ് ആയി തുടരുകയാണ്. ( mullaperiyar dam water inflow drops
അതേസമയം, മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഡാമിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ അറിയിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നാണ് ഹർജി. കരാർ ലംഘനമുണ്ടെന്ന പാട്ടക്കരാർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സുരക്ഷയ്ക്കായുള്ള മേൽനോട്ട സമിതി ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്നാണ് രണ്ടാമത്തെ ഹർജി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് രണ്ട് ഹർജികളും പരിഗണിക്കുന്നത്. 142 അടിയാണ് സുപ്രിംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. 142 അടിയിലെത്തിയാൽ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്.
Read Also : മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യം നിലവിലില്ല : മന്ത്രി റോഷി അഗസ്റ്റിൻ
അതിനിടെ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ വെള്ളം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഷട്ടറുകൾ തുറക്കേണ്ടിവന്നാൽ 24 മണിക്കൂർ മുൻപ് അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights : mullaperiyar dam water inflow drops