‘സ്ക്വിഡ് ഗെയിമു’മായി ബന്ധപ്പെട്ട ആപ്പിൽ വൈറസ്; കരുതിയിരിക്കണമെന്ന് നിർദ്ദേശം

ഏറെ പ്രശസ്തമായ നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ‘സ്ക്വിഡ് ഗെയിമു’മായി ബന്ധപ്പെട്ട ആൻഡ്രോയ്ഡ് ആപ്പിൽ വൈറസ്. ‘സ്ക്വിഡ് വാൾപേപ്പർ 4കെ എച്ച്ഡി’ എന്ന ആപ്പിലാണ് ജോക്കർ മാൽവെയർ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടത്. കണ്ടെത്തലിനു പിന്നാലെ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. (Squid Game app virus)
ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ആവശ്യമില്ലാത്ത ആപ്പുകളും എസ്എംഎസ് സബ്സ്ക്രിപ്ഷനുകളും ഫോണിൽ ആക്ടീവാകും. ഇതിലൂടെ ഉപഭോക്താവിന് പണം നഷ്ടമാവാനുള്ള സാധ്യതയുണ്ടെന്നും സൈബർ സെക്യൂരിറ്റി വിദഗ്ധർ പറയുന്നു.
നെറ്റ്‌ഫ്ലിക്സിലൂടെയെത്തി ലോകമെമ്പാടും ഹിറ്റായ വെബ് സീരീസാണ് സ്ക്വിഡ് ഗെയിം. നെറ്റ്ഫ്ലിക്സിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സ്ട്രീം ചെയ്യപ്പെട്ട വെബ് സീരീസ് എന്ന റെക്കോർഡും സ്ക്വിഡ് ഗെയിം സ്വന്തമാക്കിയിരുന്നു. വിവിധ ഗെയിമുകളിൽ ആളുകൾ പരസ്പരം മത്സരിക്കുകയും അവസാന മത്സരത്തിൽ വിജയിക്കുന്നയാൾ ചാമ്പ്യനാവുകയും ചെയ്യുന്ന കഥയാണ് സ്ക്വിഡ് ഗെയിം. മത്സരങ്ങളിൽ പരാജയപ്പെടുന്നവരെ സംഘാടകർ വെടിവച്ച് കൊല്ലും എന്നതാണ് സ്ക്വിഡ് ഗെയിമിലെ പ്രധാന പോയിൻ്റ്.
Story Highlights : Squid Game app joker virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here