സഹപാഠികൾക്കിടയിൽ തർക്കം; താനെയിൽ 15 വയസ്സുകാരൻ കുത്തേറ്റുമരിച്ചു

സഹപാഠികൾക്കിടയിലെ തർക്കത്തെ തുടർന്ന് താനെയിൽ 15 വയസ്സുകാരൻ കുത്തേറ്റുമരിച്ചു. താനെ വാഗിൾ എസ്റ്റേറ്റിലെ ഷാഹു മഹാരാജ് സ്കൂളിലാണ് സംഭവം. താനെ മുനിസിപ്പൽ ജീവനക്കാരൻ്റെ മകനായ 10ആം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെക്കെതിരെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരെ പിടികൂടിയിട്ടുണ്ട്.
തർക്കവും കൊലപാതകവും സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചാണ് പൊലീസ് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്. അയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത് പ്രകാരം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്കാണ് സംഭവം നടന്നത്. അല്പ ദിവസങ്ങൾക്കു മുൻപ് സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടി തിങ്കളാഴ്ച സഹപാഠിയുമായി തർക്കത്തിൽ ഏർപ്പെട്ടു. ചൊവ്വാഴ്ച ഈ തർക്കത്തിൽ ഏർപ്പെട്ട കുട്ടിയെ 4 പേർ ചേർന്ന് ആക്രമിച്ചു. ഒരു വിദ്യാർത്ഥി കത്തിയെടുത്ത് കുത്താൻ ശ്രമിച്ചപ്പോൾ മറ്റൊരാൾ തടഞ്ഞു. ഇതിനിടെ തടയാൻ ശ്രമിച്ച കുട്ടിയുടെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു.
ഇതോടെ ഭയന്ന വിദ്യാർത്ഥികൾ സ്ഥലം വിട്ടു. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയും മൂന്ന് വിദ്യാർത്ഥികളെയും അവരവരുടെ വീടുകളിൽ നിന്ന് പിടികൂടുകയായിരുന്നു.
Story Highlights : 15 year old stabbed death 3 minors detained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here