പേരൂർക്കട ദത്ത് വിവാദം; ഷിജു ഖാന്‍ പ്രവര്‍ത്തിച്ചത് നിയമപരമായി; പിന്തുണച്ച് സിപിഎം

ദത്ത് വിവാദത്തില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ പിന്തുണച്ച് സിപിഎം. ഷിജു ഖാന്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഷിജു ഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും ജയചന്ദ്രനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഷിജു ഖാനെ വേട്ടയാടുകയാണെന്നും ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ആനാവൂര്‍ പറഞ്ഞു. അനുപമ തന്നെ കുഞ്ഞിനെ കൈമാറിയെന്ന് സമ്മതിച്ചു. പത്രപ്പരസ്യം കൊടുത്തിരുന്നുവെങ്കിലും കുഞ്ഞിനെ ചോദിച്ച് ആരും വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമ നടപടികൾ എല്ലാം പൂർത്തിയാക്കിയാണ് കുഞ്ഞിനെ ദത്ത് നൽകിയത്. ഒരു പിശകും സംഭവിച്ചില്ല. കുട്ടിയെ അമ്മയ്ക്ക് കിട്ടണമെന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു. അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി സ്‌റ്റേ ചെയ്തിരുന്നു. ശിശുക്ഷേമ സമിതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here