‘സർദാർ ഉദം’ ബ്രിട്ടീഷുകാരോട് വിദ്വേഷം പ്രകടിപ്പിക്കുന്നു: വിശദീകരണവുമായി ജൂറി അംഗങ്ങൾ

ജനപ്രിയമായ ചിത്രം സർദാർ ഉദം ഓസ്‌കാർ പുരസ്‌ക്കാരത്തിനുള്ള ഇന്ത്യൻ നോമിനേഷനിൽ
ഉൾപ്പെടുത്താത്തതിലെ കാരണങ്ങൾ വ്യക്തമാക്കി ജൂറി അംഗം ഇന്ദ്രദീപ് ദാസ് ഗുപ്ത. ബ്രിട്ടീഷുകാരോടുള്ള ഇന്ത്യയുടെ വെറുപ്പാണ് ചിത്രം പറയുന്നതെന്ന് ഗുപ്ത വ്യക്തമാക്കി.
“സിനിമയിൽ ജാലിയൻ വാലാബാഗ് സംഭവത്തെ ആവിഷ്കരിച്ച രീതി നീണ്ടുപോയി. രക്തസാക്ഷികളുടെ യഥാർത്ഥ വേദന ഒരു കാഴ്ചക്കാരന് അനുഭവിക്കാൻ വളരെയധികം സമയമെടുക്കും. ആഗോളവൽക്കരണത്തിന്റെ കാലഘട്ടത്തിൽ, ഈ വിദ്വേഷം മുറുകെ പിടിക്കുന്നത് ന്യായമല്ല” – ഗുപ്ത പറഞ്ഞു.
അതേസമയം ക്യാമറ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, ആ കാലഘട്ടത്തിന്റെ ചിത്രീകരണം എന്നിവയുൾപ്പെടെയുള്ള സിനിമാറ്റിക് ക്വാളിറ്റിയിൽ സർദാർ ഉദം മികച്ചതാണ്. എന്നാൽ സിനിമയുടെ ദൈർഘ്യം പ്രശ്നമാണെന്ന് കരുതുന്നതായി മറ്റൊരു അംഗം സുമിത് ബസു പറഞ്ഞു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി മൈക്കിൾ ഒഡ്വയറെ കൊലപ്പെടുത്തിയതിലൂടെ പ്രശസ്തനായ സ്വാതന്ത്ര്യ സമരസേനാനി സർദാർ ഉദം സിങ്ങിന്റെ ജീവിതവും പോരാട്ടവുമാണ് ഷൂജിത് സിർകാർ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here