താനൂരിൽ ബസ് അപകടം; നിരവധി പേർക്ക് പരുക്ക്

മലപ്പുറം താനൂരിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പതിമൂന്നിലധികം പേർക്ക് പരുക്ക്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. പരപ്പനങ്ങാടി പോവുകയായിരുന്ന സ്വകാര്യ ബസാണ് മലപ്പുറം താനൂർ ദേവദാർ പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞത്. വൈകിട്ട് ആറിനാണ് സംഭവം നടന്നത്.
Read Also : കൊച്ചിയിലെ അനാഥ ജീവിതത്തിൽ നിന്ന് ലോകസഞ്ചാരിയായി മാറിയ “പട്ടിക്കുട്ടി”; അറിയാം മലയാളി സെലിബ്രിറ്റി ഡോഗിന്റെ വിശേഷങ്ങൾ…
മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രഥമിക വിവരം. രക്ഷാ പ്രവർത്തനം തുടരുന്നു. പരുക്കേറ്റവരിൽ ചിലരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.
റെയിൽവേ പാലത്തിൽ നിന്നാണ് ബസ് മറിഞ്ഞത്. പാലത്തിന്റെ താഴ്ന്ന വശത്ത് നിന്നാണ് ബസ് മറിഞ്ഞത്. ഒരാൾ പൊക്കത്തിലേറെ ഉയരം ഈ ഭാഗത്തുണ്ടെന്നാണ് വിവരം. തിരൂർ നിന്നും താനൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പാലത്തിന് മുകളിൽ നിന്ന് താഴേക്കു പതിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
Story Highlights : bus-accident-in-tanur-several-people-were-injured