Advertisement

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്കും ഇളവ്

October 27, 2021
Google News 1 minute Read
lockdown relaxations

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൡ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും കീഴിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പകല്‍ പരിപാലന കേന്ദ്രങ്ങള്‍, ഷെല്‍റ്റേഡ് വര്‍ക്ക്‌ഷോപ്പുകള്‍, ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങിയ നവംബര്‍ ഒന്നുമുതല്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി.

കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശ പുറപ്പെടുവിക്കാനും തീരുമാനമായി. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി, അടച്ചിട്ടിരുന്ന തീയറ്ററുകള്‍ ഈ മാസം 25നാണ് തുറന്നത്. സിനിമകളുടെ പ്രദര്‍ശനം ഇന്നുമുതല്‍ ആരംഭിച്ചു. മലയാള സിനിമകള്‍ വെള്ളിയാഴ്ച മുതല്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങും.

Read Also : സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കൊവിഡ്; 93 മരണം; ടിപിആര്‍ 11.42%

Story Highlights : lockdown relaxations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here