Advertisement

പെഗസിസ്; സ്വതന്ത്ര വിദഗ്ധ സമിതിയുടെ മുന്നിലുള്ള ഏഴ് പരിഗണനാ വിഷയങ്ങള്‍

October 27, 2021
1 minute Read
pegasus spyware

പെഗസിസ് വിഷയത്തില്‍ സുപ്രിംകോടതി നിയോഗിച്ച സ്വതന്ത്ര വിദഗ്ധ സമിതി പ്രധാനപ്പെട്ട ഏഴ് വിഷയങ്ങളാണ് അന്വേഷണത്തില്‍ പരിഗണിക്കുന്നത്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാണ് സമിതി പ്രവര്‍ത്തിക്കുക. മുന്‍ധാരണകളില്ലാതെ സ്വതന്ത്ര അന്വേഷണം നടക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. റിട്ടയേര്‍ഡ് ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയില്‍ മൂന്ന് സാങ്കേതിക വിദഗ്ധരുമുണ്ട്. എട്ടാഴ്ചയ്ക്കുളള്ളില്‍ സമിതി കോടതിക്കുമുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. pegasus spyware

സ്വതന്ത്ര വിദഗ്ധ സമിതിയുടെ മുന്നിലുള്ള ഏഴ് പരിഗണനാ വിഷയങ്ങള്‍:

  1. പെഗസിസസ് ഉപയോഗിച്ച് ഇന്ത്യന്‍ പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയിട്ടുണ്ടോ?
  2. ഫോണ്‍ ചോര്‍ത്തലിന് ഇരയായവരുടെ പേരുകളും വിവരങ്ങളും
  3. 2019ല്‍ ചോര്‍ത്തല്‍ ആരോപണം ഉയര്‍ന്നതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ?
  4. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ ഏജന്‍സികളോ പെഗസിസ് വാങ്ങിയോ?
  5. പെഗസിസ് ഉപയോഗിച്ചത് ഏതുനിയമത്തിന്റെ മാര്‍ഗരേഖ അനുസരിച്ചാണ് ?
  6. വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചെങ്കില്‍ അത് നിയമവിധേയമാണോ?
  7. ചോര്‍ത്തലുമായി ബന്ധപ്പെട്ട് യുക്തമെന്ന് തോന്നുന്ന് മറ്റ് തുടര്‍ വിഷയങ്ങള്‍ അന്വേഷിക്കാം

പെഗസിസ് വിഷയത്തിലെ പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചിട്ടില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. നീതി നടപ്പായാല്‍ മാത്രം പോരാ, അത് ബോധ്യപ്പെടുത്തുകയും വേണമെന്ന് കോടതി വ്യക്തമാക്കി. എട്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.

Story Highlights : pegasus spyware

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top