Advertisement

മുല്ലപ്പെരിയാർ ഡാം വിഷയം; പൃഥ്വിരാജിന് പിന്തുണയുമായി സേവ് കേരള ബ്രിഗേഡ്

October 27, 2021
1 minute Read

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി സേവ് കേരള ബ്രിഗേഡ്. മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പാണ് നടൻ പൃഥ്വിരാജ് രം​ഗത്തെത്തിയത്. പിന്നാലെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം ഉയരുകയും താരത്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ‘സേവ് കേരള ബ്രിഗേഡി’ന്റെ തൃപ്രയാർ എടമുട്ടം യൂണിറ്റ്.

കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ചത്. തേനി ജില്ലാ കളക്ടറേറ്റിനു മുന്നിലായിരുന്നു പ്രതിഷേധം. അഖിലേന്ത്യാ ഫോർവേർഡ് ബ്ലോക്ക് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള അഭിനേതാക്കാളെ തമിഴിൽ അഭിനയിപ്പിക്കരുതെന്ന് തമിഴ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും വേൽമുരുകൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. പൃഥ്വിരാജ് ഫാൻസ് എന്ന നിലയിലല്ലെന്നും തമിഴ്നാട്ടിൽ നടനെതിരെ പ്രതിഷേധം നടന്ന സാഹചര്യത്തിൽ പിന്തുണ നൽകുകയാണെന്നും സേവ് കേരള ബ്രിഗേഡ് പ്രവർത്തകർ പറഞ്ഞു.

Read Also : കൊച്ചിയിലെ അനാഥ ജീവിതത്തിൽ നിന്ന് ലോകസഞ്ചാരിയായി മാറിയ “പട്ടിക്കുട്ടി”; അറിയാം മലയാളി സെലിബ്രിറ്റി ഡോഗിന്റെ വിശേഷങ്ങൾ…

”വസ്‍തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്‍ട്രീയവും സാമ്പത്തികവുമായ കാരണങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തിൽ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാർത്ഥിക്കാം”, എന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

Story Highlights : save-kerala-brigade-support-actor-prithviraj-for-mullaperiyar-dam-issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top