അവസാന ഓവറിൽ എതിർ ടീമിന്റെ വിജയലക്ഷ്യം മൂന്ന് റൺസ്; അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി വിജയിച്ച് ബ്രസീൽ

വിജയിക്കാൻ അവസാന ഓവറിൽ മൂന്ന് റൺസ് വേണ്ടിയിരിക്കെ അവസാന അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റ് നഷ്ടമായി പരാജയപ്പെട്ട് കാനഡ വനിതാ ക്രിക്കറ്റ് ടീം. ബ്രസീലാണ് കാനഡയെ തോല്പിച്ച് അവിശ്വസനീയ ജയം നേടിയത്. വനിതാ ടി-20 ലോകകപ്പിൻ്റെ അമേരിക്കൻ മേഖലയിലെ യോഗ്യതാ ഘട്ടത്തിലാണ് ബ്രസീലിൻ്റെ അമ്പരപ്പിക്കുന്ന പ്രകടനം. (win brazil women canada)
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബ്രസീൽ വനിതകൾ നിശ്ചിത 17 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാനഡ വനിതകൾ 16 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലായിരുന്നു. അവസാന ഓവറിൽ കാനഡയ്ക്ക് വിജയിക്കാൻ വേണ്ടത് മൂന്ന് റൺസ്. ടീമിന്റെ ടോപ് സ്കോറർ കൂടിയായ മുഖ്‌വിന്ദർ ഗില്ലും (18) ക്രിമ കപാഡിയയും (9) ആയിരുന്നു ക്രീസിൽ. ലൗറ കാർഡോസോ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഡോട്ട്. രണ്ടാം പന്തിൽ ക്രിമ കപാഡിയ റണ്ണൗട്ട്. ആയി. ഹാല അസ്മത്ത്, ഹിബ ഷംഷാദ്, സന സഫർ എന്നിവർ ഗോൾഡൻ ഡക്കായി. ഹാലയും ഹിബയും ബൗൾഡായപ്പോൾ സനയെ റോബെർട്ട മോർടെല്ലി പിടികൂടുകയായിരുന്നു. ഇതോടെ ലൗറ ഹാട്രിക്ക് തികച്ചു. അഞ്ചാം പന്തിൽ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മുഖ്‌വീന്ദർ ഗിൽ റണ്ണൗട്ടായതോറ്റെ ബ്രസീലിന് ഒരു റണ്ണിൻ്റെ അവിശ്വസനീയ ജയം.
ക്രിക്കറ്റിൽ ജയപരാജയങ്ങൾ ആർക്കൊപ്പമെന്ന് പ്രവചിക്കുക അസാധ്യമാണ്. അതിന് ഇതിലും നല്ലൊരു ഉദാഹരണം വേറെയില്ല. വനിതാ ട്വന്റി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ അവസാന ഓവറിൽ 5 വിക്കറ്റ് കൈയിലിരിക്കെ കാനഡയ്ക്ക് വേണ്ടത് 3 റൺസ് മാത്രം. കാനഡ ജയിച്ചെന്ന് ഉറപ്പിച്ചിരിക്കെ അവസാന ഓവറിലെ ആദ്യ അഞ്ച് പന്തിൽത്തന്നെ ബാക്കിയുണ്ടായിരുന്ന അഞ്ച് കാനഡ ബാറ്റർമാരും പുറത്തായി. ഫലമോ, മത്സരം തോറ്റെന്ന് ഉറപ്പിച്ച ബ്രസീൽ വനിതകൾക്ക് ഒരു റണ്ണിന്റെ അവിശ്വസനീയ ജയം!
32 പന്തിൽ രണ്ടു ഫോറുകളോടെ 21 റൺസെടുത്ത ക്യാപ്റ്റൻ റോബർട്ട ആവേരിയായിരുന്നു ബ്രസീലിന്റെ ടോപ് സ്കോറർ. ബ്രസീൽ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
അമേരിക്കൻ മേഖലയിൽ 6 മത്സരങ്ങളിൽ അഞ്ചും വിജയിച്ച അമേരിക്ക അടുത്ത റൗണ്ടിലെത്തി. 4 മത്സരം വിജയിച്ച ബ്രസീൽ രണ്ടാമതും മൂന്ന് മത്സരം വിജയിച്ച കാനഡ മൂന്നാമതുമാണ്. അവസാന സ്ഥാനത്തുള്ള അർജൻ്റീന എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു.
Story Highlights : 1 run win brazil women canada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here