Advertisement

“പക്ഷെ നിങ്ങളാണെന്റെ ഇഷ്ടതാരം”; നീരജ് ചോപ്രയോട് കുട്ടി ആരാധിക…

October 28, 2021
4 minutes Read

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ച നീരജ് ചോപ്രയുടെ ജാവലിൻ ത്രോ ഓർമയില്ലേ? ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മനസാണ് അന്ന് നിമിഷങ്ങൾക്കുള്ളിൽ നീരജ് സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കൊരു പുതിയ നായകൻ എന്ന തലക്കെട്ടോടെയാണ് അന്ന് നീരജിനെ നമ്മൾ വരവേറ്റത്. എന്നാൽ ആ സ്ഥാനത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല എന്നതിന്റെ തെളിവാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ.

തനിക്ക് ചുറ്റും ഒത്തുകൂടിയ ആളുകൾക്കിടയിൽ ഒരു കൊച്ചുകുട്ടിയോട് സംസാരിക്കുകയായിരുന്നു നീരജ്. അതിനിടയ്ക്ക് നീരജ് കുട്ടിയോട് ഒരു താരത്തെ കുറിച്ച് ചോദിച്ചത്. അവരെ കുറിച്ചറിയില്ല എന്ന് പറഞ്ഞ കുട്ടിയോട് റിസർച്ച് ചെയ്ത് നോക്കണം എന്നും വളരെ നല്ല കളിക്കാരനാണെന്നും നീരജ് പറഞ്ഞു. അപ്പോഴാണ് മറുപടിയായി കൊച്ചുകുട്ടി താങ്കളാണെന്റെ ഇഷ്ടതാരം എന്ന് മറുപടി പറഞ്ഞത്. ഇതുകേട്ട നീരജ് ചിരിക്കുന്നത് വീഡിയോയിൽ കാണാം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഹൃദ്യമായ വീഡിയോ എന്നാണ് ആളുകളുടെ കമന്റ്. നീണ്ട 120 വർഷത്തെ കാത്തിരിപ്പാണ് നീരജ് ചോപ്ര ഈ കഴിഞ്ഞ ഒളിമ്പിക്സിൽ വിരാമമിട്ടത്. ടോക്കിയോ ഒളിമ്പ്കസിൽ ജാവലിൻ ത്രോയിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചത് ഈ 23 കാരനായ ചെറുപ്പക്കാരനാണ്. അഭിനവ് ബിന്ദ്രക്ക് ശേഷം ഇന്ത്യയിലേക്ക് ആദ്യമായി സ്വർണം കൊണ്ടുവരുന്നതും ചോപ്രയാണ്. ഇന്ത്യക്കാരുടെ ഹൃദയത്തിലാണ് ചോപ്രയുടെ സ്ഥാനം. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top