Advertisement

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; 753.16 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി

October 28, 2021
Google News 1 minute Read
welfare pension

ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 102.97 കോടി അനുവദിച്ചതായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. 2021 ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 753.16 കോടി രൂപയും അനുവദിച്ചു.

ആകെ 55.86 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി 856.13 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 49.31 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും 6.55 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ലഭിക്കും. ഒക്ടോബര്‍ 30 മുതലുള്ള തീയതികളിലാകും പെന്‍ഷന്‍ വിതരണം ചെയ്യുക.

ഇന്ധനവില വര്‍ധന വഴി നടപ്പുവര്‍ഷം സംസ്ഥാനത്തിന് അധികായി 201 കോടി രൂപ ലഭിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി. പെട്രോളില്‍ നിന്ന് 111.51 കോടിയും ഡീസലില്‍ നിന്ന് 91.34 കോടിയുമാണ് ലഭിച്ചത്.

Read Also : പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുനുള്ള നീക്കം: എതിർപ്പ് അറിയിച്ച് സംസ്ഥാനങ്ങൾ

അതേസമയം പരിഷ്‌കരിച്ച പെന്‍ഷന്റെ കുടിശ്ശിക നല്‍കുന്നത് വൈകുമെന്ന് ധനമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. കുടിശ്ശികയിലെ രണ്ട് ഗഡുക്കളുടെ വിതരണമാണ് വൈകുക. ഓഗസ്റ്റ്, നവംബര്‍ മാസങ്ങിലെ ഗഡുക്കളാണ് ഇനി വിതരണം ചെയ്യാനുള്ളത്. ലോക്ക്ഡൗണും നികുതി നഷ്‌വും ജിഎസ്ടി വിഹിതം സമയബന്ധിതമായി ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്.

Story Highlights : welfare pension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here