Advertisement

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് കൊച്ചി എൻഐഎ കോടതി

October 29, 2021
1 minute Read

പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് കൊച്ചി എൻഐ എ കോടതി. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ കോടതിയുടെ നടപടി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ച്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യവും സുപ്രിംകോടതി തള്ളിയിരുന്നു.

പ്രതികളുടെ പ്രായം ,വിദ്യാഭ്യാസ സാഹചര്യങ്ങൾ തുടങ്ങിയങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹാജരാകണമെന്ന നിർദേശവും സുപ്രിംകോടതി നൽകിയിരുന്നു.

Read Also : പന്തീരാങ്കാവ് യുഎപിഎ കേസ് ; താഹ ഫസലിന് ജാമ്യം

സുപ്രിംകോടതിയുടെ നടപടി എൻ ഐ എയ്ക്ക് വലിയ തിരിച്ചടിയാണ്. ജാമ്യം നൽകിയാൽ പ്രതികൾ തെളിവ്‌ നശിപ്പിക്കുമെന്നതടക്കമുള്ള വാദങ്ങൾ എൻ ഐ എ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

Story Highlights : UAPA Case: Taha Fazal released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top